റോം : 200 യാത്രക്കാരുമായി വിമാനം തകര്‍ക്കുമെന്ന് ഭാര്യയ്ക്ക് പൈലറ്റിന്റെ ഭീഷണി സന്ദേശം. റോമില്‍ നിന്ന് ജപ്പാനിലേക്ക് പറന്നുയരുന്നതിന് തൊട്ടുമുന്‍പാണ് പൈലറ്റ് സന്ദേശം അയച്ചത്.
ഭാര്യ തന്നെ ഉപേക്ഷിച്ച് പോയാല്‍ 200 യാത്രക്കാരുമായി വിമാനം തകര്‍ത്ത് ആത്മഹത്യ ചെയ്യുമെന്നാണ് ഇറ്റാലിയന്‍ പൈലറ്റ് ഭീഷണി സന്ദേശം അയച്ചത്. വിമാനം യാത്ര തുടങ്ങുന്നതിന് തൊട്ടുമുന്‍പാണ് തന്നെ ഉപേക്ഷിച്ച് പോകുകയാണെന്ന് ഭാര്യ പൈലറ്റിന് സന്ദേശം അയച്ചത്. തന്നെ ഉപേക്ഷിച്ചാല്‍ താന്‍ വിമാനം കടലില്‍ വീഴ്ത്തി ആത്മഹത്യ ചെയ്യുമെന്ന് പൈലറ്റ് ഭാര്യയ്ക്ക് സന്ദേശം അയക്കുകയായിരുന്നു.
കഴിഞ്ഞ ജനുവരിയിലാണ് സംഭവം നടന്നത്, എന്നാല്‍ ഇപ്പോഴാണ് ഇക്കാര്യം പുറത്ത് വന്നത്. തനിക്ക് ലഭിച്ച സന്ദേശം യുവതി പോലീസിന് കൈമാറിയതോടെ വിമാനം പറന്നുയരുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് വിമാനത്താവളത്തിലെത്തി പോലീസ് പൈലറ്റിനെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് മറ്റൊരു പൈലറ്റാണ് വിമാനം പറത്തിയത്.
Post Your Comments