ഹൈദരാബാദ്: സ്ത്രീകളെ അപമാനിക്കുന്ന രീതിയില്‍ പരാമര്‍ശം നടത്തിയ തെലുങ്ക് നടനും എം.എല്‍.എയുമായ എന്‍.ബാലകൃഷ്ണക്കെതിരെ പോലീസില്‍ പരാതി. സാവിത്രി എന്ന തെലുങ്ക് സിനിമയുടെ ഓഡിയോ റിലീസ് ചടങ്ങിനിടയില്‍ നടത്തിയ പരാമര്‍ശമാണ് ബാലകൃഷ്ണയെ വിവാദത്തിലെത്തിച്ചത്.
സ്ത്രീകളെ വെറുതെ പിന്തുടരുന്നതുകൊണ്ട് തന്റെ ആരാധകര്‍ തൃപ്തരാകില്ലെന്നും അവരെ നിര്‍ബന്ധമായും ചുംബിക്കുകയോ ഗര്‍ഭിണികളാക്കുകയോ വേണമെന്നുമായിരുന്നു ബാലകൃഷ്ണ പറഞ്ഞത്. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് റോജ ഉള്‍പ്പടെ നിരവധി പ്രമുഖര്‍ ഇതിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ബാലകൃഷ്ണയെ പോലുള്ള മുതിര്‍ന്ന ഒരു നേതാവ് സ്ത്രീകളെ ബഹുമാനിക്കുന്നില്ലെങ്കില്‍ ഇന്നത്തെ സ്ത്രീയുടെ അവസ്ഥയില്‍ അത്ഭുതപ്പെടാനൊന്നുമില്ലെന്നും ബാലകൃഷ്ണ മാപ്പുപറയണമെന്നും റോജ ആവശ്യപ്പെട്ടിരുന്നു.
ഇതോടെ സ്ത്രീകളെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെയല്ല ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്നും ആരാധകരുടെ മനോനിലയെ കുറിച്ചാണ് അഭിപ്രായപ്പെട്ടതെന്നും വിശദീകരിച്ച് ബാലകൃഷ്ണ തിങ്കളാഴ്ച തന്നെ മാപ്പുപറഞ്ഞു.
Post Your Comments