കണ്ണൂര്‍ : ചൊക്ലിയില്‍ സ്കൂള്‍ കുട്ടികളുടെ മുന്‍പിലിട്ട് ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടി. സ്കൂള്‍ വിദ്യാര്‍ഥികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ തടഞ്ഞു ബി.ജെ.പി പ്രവര്‍ത്തകനായ അണിയാറം വലിയാണ്ടി പീടിക ബിജുവിനെയാണ് വെട്ടിയത്.
മാഹി എസ്.എന്‍ പബ്ലിക് സ്കൂളിലേക്കു ചൊക്ലിയില്‍ നിന്നു വിദ്യാര്‍ഥികളുമായി പോകുകയായിരുന്നു ബിജു. അക്രമികള്‍ തടഞ്ഞപ്പോള്‍ റോഡിലേക്കു മറിഞ്ഞ ഓട്ടോയില്‍ നിന്നു ബിജുവിനെ പുറത്തേക്കു വലിച്ചിട്ടു വെട്ടുകയായിരുന്നു. കൈകള്‍ക്കും കാലിനും ഗുരുതരമായി പരുക്കേറ്റ ഇയാളെ തലശേരി മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments