Kerala

ഇന്ന് മഹാശിവരാത്രി

കൊച്ചി: ഇന്ന് മഹാശിവരാത്രി. ശിവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ഭക്തജനങ്ങളെ വരവേല്‍ക്കാന്‍ ആലുവാ മണപ്പുറവും ശിവക്ഷേത്രവും ഒരുങ്ങിക്കഴിഞ്ഞു. തിങ്കളാഴ്ച രാത്രി മുതല്‍ ബുധനാഴ്ച ഉച്ചവരെ നീളുന്ന പിതൃതര്‍പ്പണ ചടങ്ങുകള്‍ക്കായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ജനലക്ഷങ്ങള്‍ എത്തിത്തുടങ്ങി.

ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായി സര്‍വ്വ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ആലുവ മണപ്പുറം, കോഴിക്കോട് ശ്രീകണ്‌ഠേശ്വരം തുടങ്ങിയ കേരളത്തിലെ പ്രമുഖ ശിവക്ഷേത്രങ്ങളിലാണ് ശിവരാത്രി ആഘോഷങ്ങള്‍ നടക്കുക.

shortlink

Post Your Comments


Back to top button