മുംബൈ: രാജ്യത്തെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശു ഹര്‍ഷ ചവ്ദ കുഞ്ഞിന് ജന്മം നല്കി. തിങ്കളാഴ്ച മുംബൈയിലെ ജാസ്ലോക് ആശുപത്രിയിലാണ് ഹര്‍ഷ ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. ഡോ. ഇന്ദിര ഹിന്ദുജ, ഡോ. കുസും സവേരി എന്നിവരുടെ പരിചരണത്തിലായിരുന്നു പ്രസവം. ഹര്‍ഷയും മകനും സുഖമായി ഇരിക്കുന്നതായും കുട്ടിക്ക് 3.18 കിലോ ഭാരമുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
2015 മേയിലായിരുന്നു ഹര്‍ഷയുടെ വിവാഹം. 29 വയസ് പ്രായമുള്ള ഹര്‍ഷ 1986 ഓഗസ്റ്റ് 6ന് വിര്‍ട്ടോ ഫെര്ട്ടിലൈസേഷനിലൂടെയാണ് ജന്മമെടുത്തത്. സാമ്പത്തിക ഉപദേഷ്ടാവായ ദിവ്യാപാലാണ് ഭര്‍ത്താവ്.
Post Your Comments