NewsIndia

ഭീകരാക്രമണ മുന്നറിയിപ്പ്: രാജ്യത്ത് അതീവ ജാഗ്രത

ന്യൂഡല്‍ഹി: ഭീകരാക്രമണ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഉന്നതതലയോഗം വിളിച്ച് സുരക്ഷ വിലയിരുത്തി. ഡല്‍ഹി,ഗുജറാത്ത് ഉള്‍പ്പെടെയുള്ള നഗരങ്ങളിലും അതീവ ജാഗ്രത തുടരുകയാണ്.

പത്ത് ലഷ്‌കര്‍-ഇ-തോയ്ബ തീവ്രവാദികള്‍ ഗുജറാത്തിലേയ്ക്ക് കടന്നിട്ടുണ്ടെന്ന വിവരം കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് നാസിര്‍ ഖാന്‍ ജാന്‍ജുവ എന്‍എസ്എ അജിത് ദോവലിനെ അറിയിച്ചിരുന്നു. ഒരേസമയം വിവിധ നഗരങ്ങളില്‍ തീവ്രവാദികള്‍ ആക്രമണം നടത്താനിടയുണ്ടെന്ന സൂചനയും സുരക്ഷാ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഗുജറാത്തിലും ഡല്‍ഹി, ലക്‌നൗ,ജയ്പൂര്‍,ചണ്ഡിഗഡ്,ഭോപ്പാല്‍, പനാജി ഉള്‍പ്പെടെയുള്ള നഗരങ്ങളിലും സുരക്ഷ ശക്തമാക്കി.

വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും പരിശോധന കര്‍ശനമാക്കി. തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളുടേയും സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവല്‍,ഐ.ബി,റോ മേധാവികള്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ജമ്മു-കശ്മീരിലും അതിര്‍ത്തിയിലും സുരക്ഷ വര്‍ദ്ധിപ്പിച്ചതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു. കൃത്യമായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാന്‍ െൈകമാറിയ വിവരത്തെ കേന്ദ്രസര്‍ക്കാര്‍ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button