India

കനയ്യയുടെ തലയ്ക്ക് വിലയിട്ട പൂര്‍വാഞ്ചല്‍ സേന നേതാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെ വധിക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച പൂര്‍വാഞ്ചല്‍ സേന നേതാവ് ആദര്‍ശ്‌ ശര്‍മ്മയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

പ്രതിതോഷികം പ്രഖ്യാപിച്ച് പൂർവാഞ്ചൽ സേനയുടെ പേരിൽ കഴിഞ്ഞ ദിവസം ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഫോണ്‍ നമ്പരും ചേര്‍ത്തിരുന്നു. സംഭവത്തില്‍ പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ ആദര്‍ശ്‌ ശര്‍മ്മയാണ്‌ പോസ്‌റ്ററിന്‌ പിന്നിലെന്ന്‌ കണ്ടെത്തുകയായിരുന്നു. ഭീഷണിയ്ക്ക് പിന്നാലെ ഇയാളെ ബി.ജെ.പിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button