ന്യൂഡല്‍ഹി: തന്റെ മകനായതിനാലാണ് കാര്‍ത്തിയെ ലക്ഷ്യമിടുന്നതെന്ന് മുന്‍ കേന്ദ്രധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം. യഥാര്‍ത്ഥലക്ഷ്യം കാര്‍ത്തിയല്ല മറിച്ച് താനാണെന്നും ചിദംബരം ആരോപിച്ചു.
കാര്‍ത്തി ചിദംബരത്തിന് വിദേശത്ത് വന്‍ സമ്പാദ്യമുണ്ടെന്നത് ദുഷ്പ്രചാരണമെന്നും ചിദംബരം പറഞ്ഞു. ലോകത്തിന്റെ പല ഭാഗങ്ങളിലും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കാര്‍ത്തിക്ക് നിക്ഷേപമുണ്ടെന്ന മാധ്യമവാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു പി.ചിദംബരം.
കാര്‍ത്തിക്ക് വിദേശത്ത് സമ്പാദ്യമുണ്ടെന്ന്് കേന്ദ്രസര്‍ക്കാര്‍ കരുതുന്നുണ്ടെങ്കില്‍ ഇതേ കുറിച്ച് പട്ടിക തയ്യാറാക്കണമെന്നും പി.ചിദംബരം പറഞ്ഞു.
എയര്‍സെല്‍-മാക്‌സിസ് ഇടപാടുമായി ബന്ധപ്പെട്ടും കാര്‍ത്തിയുടെ പേര് ഉയര്‍ന്ന്‌കേട്ടിരുന്നു
Post Your Comments