Kerala

അമ്മയ്ക്കും മകനും നേരെ സദാചാര പോലീസ് ആക്രമണം

കോഴിക്കോട്: അമ്മയേയും മകനേയും ഒരു സംഘം സാമൂഹ്യവിരുദ്ധര്‍ സദാചാര പോലീസ് ചമഞ്ഞു ആക്രമിച്ചു. കോഴിക്കോട് ചേവായൂരിലാണ് സംഭവം. നൃത്ത അധ്യാപികയായ കലാമണ്ഡലം ഷീബയ്ക്കും മകന്‍ ജിഷ്ണുവിനുമാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. ബൈക്കില്‍ പോയ ഇരുവരെയും അക്രമികള്‍ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു. അമ്മയും മകനുമാണെന്ന് അറിയിച്ചിട്ടും സംഘം മര്‍ദനം തുടര്‍ന്നു. സംഭവത്തില്‍ നാട്ടുകാരായ അഞ്ചുപേരെ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

shortlink

Post Your Comments


Back to top button