Gulf

സൗദിയില്‍ നിതാഖാത് വ്യവസ്ഥ പരിഷ്‌കരിക്കുന്നു

റിയാദ്: സൗദിയില്‍ നിതാഖാത് വ്യവസ്ഥയില്‍ പരിഷ്‌കരണങ്ങള്‍ വരുന്നു. സ്വദേശി ജീവനക്കാരുടെ പ്രാതിനിധ്യം, വേതനം, ജോലി സ്ഥിരത, വനിതാ ജീവനക്കാരുടെ പ്രാതിനിധ്യം എന്നിവയ്ക്ക് പോയിന്റ് കണക്കാക്കുന്നതാണ് പുതിയ പരിഷ്‌കാരം. തൊഴില്‍ വിപണിയില്‍ വിദേശികളെ ആശ്രയിക്കുന്നത് ഒഴിവാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

നിലവില്‍ നിശ്ചിത ശതമാനം സ്വദേശികളെ നിയമിക്കുക എന്നതാണ് നിതാഖാത്തിലെ പ്രധാന വ്യവസ്ഥ. എന്നാല്‍ പരിഷ്‌കരണത്തിന്റെ ഭാഗമായിസ്വദേശികളുടെ പ്രാതിനിധ്യത്തിന് പുറമെ പദവി, വേതനം, വനിതാ പ്രാതിനിധ്യം എന്നിവയും ഉള്‍പ്പെടുത്തും. ഇതനുസരിച്ച് സ്ഥാപനങ്ങള്‍ക്ക് പോയിന്റ് കണക്കാക്കാനാണ് കരുതുന്നത്. ഒരു സ്ഥാപനത്തില്‍ ആകെയുള്ള ജീവനക്കാരില്‍ ഒരു ശതമാനം സ്വദേശികളെ നിയമിച്ചാല്‍ അവയ്ക്ക് പത്ത് പോയിന്റ് ലഭിക്കും. ഇങ്ങനെ 100 ശതമാനം നിയമനം നടത്തുന്നതോടെ ആയിരം പോയിന്റ് ലഭിക്കും.

ശമ്പളത്തിനും പോയിന്റ് കണക്കാക്കും. ഓരോ ആയിരം റിയാലിനും 6 പോയിന്റ് അനുസരിച്ച് പരമാവധി 150 പോയിന്റാണ് കണക്കാക്കുക. വനിതകള്‍ക്ക് കൂടുതല്‍ അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെ വനിതകളെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്കും പോയിന്റ് ലഭിക്കും. അതേസമയം പരിഷ്‌കരണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button