India

കുറഞ്ഞ ടിക്കറ്റ് നിരക്കുമായി എയര്‍ഏഷ്യ

മുംബൈ : എയര്‍ ഏഷ്യ കുറഞ്ഞ നിരക്കുമായി എത്തുന്നു. യാത്രക്കാരെ ആകര്‍ഷിക്കാന്‍ 1099 രൂപ അടിസ്ഥാന നിരക്കില്‍ ആഭ്യന്തര യാത്രകള്‍ നടത്താവുന്ന ഓഫറാണു കമ്പനി നല്‍കിയിരിക്കുന്നത്. 2016 ഒക്‌ടോബര്‍ ഒന്നു മുതല്‍ 2017 മേയ് 22 വരെയുള്ള കാലയളവിനുള്ളില്‍ ഓഫര്‍ നിരക്കില്‍ യാത്ര ചെയ്യാന്‍ സാധിക്കും.

മാര്‍ച്ച് ഏഴു മുതല്‍ 13 വരെ ടിക്കറ്റില്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍. കൊച്ചി, ബംഗളൂരു, വിശാഖപട്ടണം, ഗോഹട്ടി, ഇംഫാല്‍, ഗോവ, ഡല്‍ഹി എന്നീ നഗരങ്ങളിലേക്ക് ഈ നിരക്കില്‍ യാത്ര ചെയ്യാന്‍ സാധിക്കും. 2999 രൂപ നിരക്കില്‍ ക്വാലാലംപൂരിലേക്ക് കൊച്ചി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നു പോകാനുള്ള ഓഫറും കമ്പനി നല്‍കിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button