India

ഭര്‍ത്താവ് ഭാര്യയെ ഫേസ്ബുക്കില്‍ വില്പനയ്ക്ക് വച്ചു

ഇന്‍ഡോര്‍: സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ ഭര്‍ത്താവ് ഭാര്യയെ ഫേസ്ബുക്കില്‍ വില്പനയ്ക്ക് വച്ചു. മധ്യപ്രദേശിലെ ഖര്‍ഗോള്‍ ജില്ലയിയിലെ ദിലീപ്‌ മാലി എന്നയാളാണ്‌ ഇത്തരത്തില്‍ പോസ്റ്റ്‌ ചെയ്തത്. ഒരു ലക്ഷം രൂപയാണ് ഭാര്യക്ക് വിലയായി ഇയാള്‍ നിശ്ചയിച്ചിരുന്നത്. തന്റെ മൊബൈല്‍ നമ്പരിനൊപ്പം ഭാര്യയുടെയും രണ്ടു വയസുകാരി മകളുടെയും ചിത്രം ഇയാള്‍ പോസ്റ്റില്‍ ചേര്‍ത്തിരുന്നു. ‘പലരില്‍നിന്നായി വാങ്ങിയ പണം എനിക്ക്‌ തിരിച്ച്‌ നല്‍കേണ്ടതുണ്ട്‌. അതിനാല്‍ ഞാനെന്റെ ഭാര്യയെ ഒരുലക്ഷം രൂപയ്‌ക്ക് വില്‍ക്കുന്നു. ആര്‍ക്കെങ്കിലും വാങ്ങിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ തന്നിരിക്കുന്ന നമ്പരില്‍ ബന്ധപ്പെടുക’ – എന്നായിരുന്നു ചിത്രത്തോടൊപ്പമുള്ള സ്റ്റാറ്റസ്.

ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ദിലീപിനെതിരെ പോലീസ് കേസെടുത്തു. തന്നെ ഭര്‍ത്താവ്‌ വില്‍ക്കാന്‍വച്ചകാര്യം ബന്ധുക്കളില്‍നിന്നാണ്‌ ഭാര്യ അറിഞ്ഞത്‌. പോലീസ് കേസെടുത്തതിനെത്തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. മൂന്നു വര്‍ഷം മുന്‍പായിരുന്നു ഇവരുവരും വിവാഹിതരായത്.

shortlink

Post Your Comments


Back to top button