NewsIndia

പത്തു പാസായിട്ടു വേണം ഒരു കല്യാണം കഴിക്കാനെന്ന് 77 കാരന്‍ വിദ്യാര്‍ത്ഥി

പണ്ടൊക്കെ പത്താംക്ലാസ് പാസാവുകയെന്നു പറഞ്ഞാല്‍ ചില്ലറ കാര്യമല്ല. എഴുതുന്നവരില്‍ അര്‍ഹരായവര്‍ മാത്രം ജയിക്കുന്ന ബാക്കിയുള്ളവര്‍ക്ക് വീണ്ടും തറമായി പഠിക്കാന്‍ അവസരമൊരുക്കുന്ന മനോഹരമായ എസ്.എസ്.എല്‍.സിക്കാലം പക്ഷേ ഇന്നില്ല.

എഴുതിയവരില്‍ ഭൂരിഭാഗവും ജയിക്കുമ്പോള്‍ പേരിനു ഒന്നോ രണ്ടോ പേര്‍ മാത്രം തോല്‍ക്കുന്ന പത്താംതരത്തിനു പഴയ ഗൗരവമൊന്നുമില്ല. പക്ഷേ അങ്ങ് ആള്‍വാറില്‍ ഇത്തവണത്തെ പത്താംക്ലാസ് പരീക്ഷ ജീവന്‍ മരണ പോരാട്ടത്തിനു തുല്യമായി കാണുന്നൊരു വിദ്യാര്‍ഥിയുണ്ട്. ആള്‍വാറിലെ ശിവ് ചരണ്‍ യാദവ് എന്ന വിദ്യാര്‍ഥിയാണത്. കാരണം മറ്റൊന്നുമല്ല പരീക്ഷാ പാസായാലേ കക്ഷി കല്യാണം കഴിക്കൂ എന്നു ദൃഢപ്രതിജ്ഞയെടുത്തിട്ടു വര്‍ഷം കുറച്ചായി. പരീക്ഷ ഇദ്ദേഹത്തിനൊരു പുത്തരിയുമല്ല കാരണം ഇത്തവണത്തേതു കൂടി കൂട്ടിയാല്‍ 47ാം തവണയാണ് അദ്ദേഹം പരീക്ഷയെഴുതുന്നത്. ഇനി ഈ വിദ്യാര്‍ഥിയുടെ പ്രായം കൂടി കേട്ടോളൂ വെറും 77.

പഠനത്തിനു പ്രായമൊന്നുമില്ല, അപ്പൂപ്പന് ഇപ്പോഴും താന്‍ പഠിച്ചു പാസാകുമെന്ന് ഉറച്ചു വിശ്വാസമുണ്ട്. പരാജയങ്ങള്‍ പരിധിവിട്ടാല്‍ തകര്‍ന്നു പോകുന്ന മനസുകള്‍ക്ക് പാഠമാണ് ഇദ്ദേഹം. 46 തവണ തോല്‍വി നേരിട്ടിട്ടും അദ്ദേഹം പിന്മാറാന്‍ തയ്യാറായില്ലെന്നു മാത്രമല്ല ഇത്തവണ എന്തായാലും പത്തു പാസാകുമെന്ന പ്രതീക്ഷയുമുണ്ട്. 1968ലാണ് ശിവ്ചരണ്‍ ആദ്യമായി പത്താംതരം പരീക്ഷയെഴുതുന്നത്. 1995ല്‍ പരീക്ഷയെഴുതിയപ്പോഴാകട്ടെ കണക്കിലൊഴികെ ബാക്കിയെല്ലാത്തിലും വിജയിച്ചു. ഓരോ തവണയും ഏതിലെങ്കിലുമൊക്കെ പരാജയപ്പെടും. മാതാപിതാക്കള്‍ മരിച്ചതോടെ കഴിഞ്ഞ 30 വര്‍ഷമായി തനിച്ചു ജീവിക്കുന്ന ഇദ്ദേഹം പത്തുപാസായിട്ടു വേണം ഒരു കല്യാണം കഴിക്കാന്‍ എന്ന തീരുമാനത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button