India

താനെ കൂട്ടക്കൊല: സഹോദരിയെ പ്രതി പീഡിപ്പിച്ചിരുന്നതായി വെളിപ്പെടുത്തല്‍

മുംബൈ: താനെയില്‍ 14 കുടുംബാംഗങ്ങളെ കൂട്ടക്കൊല ചെയ്തശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി ഹസ്‌നൈന്‍ വറേക്കര്‍ മാനസിക പ്രശ്‌നമുള്ള സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായാണ് പുറത്തു വന്നിട്ടുള്ള ഏറ്റവും പുതിയ വിവരം.

അന്‍വറിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട സഹോദരി സുബിയയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പീഡന വിവരം കഴിഞ്ഞ മാസമാണ് വീട്ടിലുള്ളവര്‍ അറിഞ്ഞത്. അതാകാം കൂട്ടക്കൊലയ്ക്ക് പിന്നിലെന്നും അവര്‍ പറയുന്നു. അതിനിടെ അന്‍വറിന് 67 ലക്ഷം രൂപയുടെ കടമുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button