IndiaNews

വനിതാസമ്മേളനത്തില്‍ ശ്രോതാവായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ദേശീയ വനിത സമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേള്‍വിക്കാരനായെത്തി. ഒരു മണിക്കൂറോളം ചടങ്ങില്‍ പങ്കെടുത്ത അദ്ദേഹം രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പ്രത്യേക അഭിനന്ദനവും ഏറ്റുവാങ്ങിയാണ് മടങ്ങിയത്.

കേള്‍വിക്കാരന്‍ മാത്രമായി എത്തിയ പ്രധാനമന്ത്രി, അദ്ദേഹത്തിന് വനിതാ പ്രശ്‌നങ്ങളോടുള്ള ആഭിമുഖ്യമാണ് വെളിവാക്കിയത്. അധികാരത്തിലെത്തിയതിന് പിന്നാലെ അദ്ദേഹം ‘ ബേഠി ബചാവോ, ബേഠി പഠാവോ ‘ മുദ്രാവാക്യം ഉയര്‍ത്തിയത് പ്രശംസനീയമായി. ചടങ്ങില്‍ പ്രസംഗിക്കാതെ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി, പറയുകയും വിശ്വസിക്കുകയും ചെയ്യുന്ന കാര്യങ്ങളോടുള്ള പ്രതിബന്ധത തന്നെയാണ് വ്യക്തമാക്കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു

shortlink

Post Your Comments


Back to top button