NewsInternational

ലോകത്തെ അമ്പരിപ്പിച്ച മെക്‌സിക്കന്‍ പ്രതിഭാസം

മെക്‌സിക്കോ: മെക്‌സിക്കോയിലെ വെറാക്രൂസില്‍ ഒരു രാത്രികൊണ്ട് നദി അപ്രത്യക്ഷമായി. നദിയുടെ വശങ്ങളില്‍ കുഴി രൂപം കൊണ്ട് അതിലേയ്ക്ക് ഇറങ്ങിപ്പോകുകയായിരുന്നുവെന്നാണ് മെക്‌സിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രിയില്‍ വലിയ സ്‌ഫോടനശബ്ദം കേട്ടതായും ഭൂമി വിറയ്ക്കുന്നത് പോലെ അനുഭവപ്പെട്ടതായും സമീപവാസികള്‍ പറഞ്ഞു. പിറ്റേ ദിവസമാണ് എന്താണ് സംഭവിച്ചതെന്ന് മനസിലായത്. പുഴയുടെ ഒഴുക്ക് നിലച്ചു.പരിശോധിച്ചപ്പോള്‍ വിള്ളല്‍ രൂപപ്പെട്ട് നദിയിലേയ്ക്ക് അത് ഇറങ്ങിച്ചെന്നതായും കണ്ടെത്തുകയായിരുന്നു.

വിള്ളലിന് ഏകദേശം 30 മീറ്റര്‍ നീളവും 20 മീറ്റര്‍ വീതിയുള്ളതുമാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഏതായാലും ജിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് സംഗതിയെ കുറിച്ച് പഠിച്ച് വരികയാണ്. ഭൂമിയിലെ ഘടനയിലെ വ്യത്യാസമാണ് ഇതിന് കാരണമായി കരുതുന്നത്‌

shortlink

Post Your Comments


Back to top button