തൃശ്ശൂര്‍: അയ്യന്തോളിലെ ഫ്‌ളാറ്റില്‍ യുവാവിനെ അടിച്ചുകൊന്ന സംഭവത്തില്‍ മുഖ്യപ്രതി യൂത്ത് കോണ്‍ഗ്രസ് നേതാവ് റഷീദാണെന്ന് പോലീസ്. കാമുകിയായ യുവതിയെക്കുറിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും റഷീദും യുവതിയും ഒളിവിലാണെന്നും പോലീസ് പറഞ്ഞു. കൂട്ടുപ്രതിയായ കൃഷ്ണപ്രസാദിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഷൊര്‍ണ്ണൂര്‍ സ്വദേശി സതീശന്‍ അടിയേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട കൃഷ്ണപ്രസാദിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പങ്ക് വ്യക്തമാവുന്നത്. റഷീദിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റില്‍ യുവതിയായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ ഞായറാഴ്ച സതീഷും സുഹൃത്തുക്കളും റഷീദിന്റെ കാമുകിയുമൊത്ത് കൊടൈക്കനാലില്‍ പോയിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് മടങ്ങിയെത്തിയത്.
ഇതുമായി ബന്ധപ്പെട്ട് റഷീദും സതീശനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും സതീശനെ റഷീദ് മുറിയില്‍ പൂട്ടിയിടുകയും ചെയ്തു. തുടര്‍ന്ന് സതീശ് സുഹൃത്തുക്കളെ ഇക്കാര്യം അറിയിച്ചു. പിന്നീട് മുറിയിലെത്തിയ റഷീദും കാമുകിയും കൃഷ്ണപ്രസാദും ചേര്‍ന്ന് സതീശനെ മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സതീശന്‍ ആശുപത്രിയിലെത്തും മുമ്പ് തന്നെ മരിച്ചു എന്നാണ് പോലീസ് പറയുന്നത്.
ഒളിവില്‍ പോയ പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് വ്യക്തമാക്കി.
Post Your Comments