International

യെമനില്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികനു വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കി

സനാ: യെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ.ടോമിനെ കണ്ടെത്താനുള്ള അന്വേഷണം സുരക്ഷാ സേന ഊര്‍ജ്ജിതമാക്കി. സലേഷ്യന്‍ സഭ ബംഗളൂരു പ്രൊവിന്‍സ് അംഗമായ അദ്ദേഹം കോട്ടയം രാമപുരം ഉഴുന്നാലില്‍ കുടുംബാംഗമാണ്.

തെക്കന്‍ യെമനിലെ ഏഡനില്‍ മിഷനറീസ് ഓഫ് ചാരിറ്റു സന്യാസിനി സമൂഹം നടത്തുന്ന വൃദ്ധസദനം ആക്രമിച്ചാണ് വൈദികനെ തട്ടിക്കൊണ്ടുപോയത്. ആക്രമണത്തില്‍ നാല് സന്യാസിനികള്‍ ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ മാര്‍പ്പാപ്പ വലിയ നടുക്കവും ദുഃഖവും രേഖപ്പെടുത്തിയതായി വത്തിക്കാന്‍ അറിയിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ റാഞ്ചി സ്വദേശിനിയായ സിസ്റ്റര്‍ അന്‍സലം ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

എണ്‍പതുപേര്‍ താമസിക്കുന്ന സദനത്തില്‍ വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് നാല് തോക്കുധാരികള്‍ ആക്രമണം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button