NewsInternationalUncategorized

വിമാനത്തില്‍ ഇഷ്ടമുള്ള സീറ്റ് തെരഞ്ഞെടുക്കുന്നതിന് അധിക തുക

 

ജിദ്ദ: സൗദി അറേബ്യന്‍ എയര്‍ലൈന്‍സില്‍ ഇഷ്ടമുളള സീറ്റ് തെരഞ്ഞെടുക്കുന്നവരില്‍ നിന്ന് അധിക തുക ഈടാക്കാന്‍ ആലോചിക്കുന്നു. ആഭ്യന്തര വിമാന സര്‍വീസിലാണ് പുതിയ നിയമം ബാധകമാക്കാന്‍ ആലോചിക്കുന്നത്.

വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇഷ്ടമുളള സീറ്റ് മുന്‍കൂട്ടി തെരഞ്ഞെടുക്കുന്ന യാത്രക്കാരില്‍ നിന്ന് അധിക ഫീസ് ചുമത്താന്‍ ആലോചിക്കുന്നത്. അന്താരാഷ്ട്ര യാത്രക്കാര്‍ മുന്‍കൂട്ടി സീറ്റ് തെരഞ്ഞെടുക്കുന്നതിന് അധിക തുക നല്‍കേണ്ടതില്ല. മുന്‍നിരകളിലെ സീറ്റുകളും എമര്‍ജന്‍സി കവാടങ്ങള്‍ക്ക് സമീപത്തെ സീറ്റുകളും തെരഞ്ഞെടുക്കുന്നവരില്‍ നിന്ന് 50 റിയാല്‍ അധികം ഈടാക്കാനാണ് തീരുമാനം. വശങ്ങളിലെ വിന്‍ഡോ സീറ്റുകള്‍ തെരഞ്ഞെടുക്കുന്നവരില്‍ നിന്ന് 20 റിയാലും ഈടാക്കും.

പുതിയ ഫീസ് നടപ്പിലാക്കുന്നതിന് സൗദി എയര്‍ലാന്‍സ് ചെയര്‍മാനും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റുമായ സുലൈമാന്‍ അല്ഹം ദാന്‍ അനുമതി നല്‍കി. എന്നാല്‍ എന്നു മുതലാണ് പുതിയ ഫീസ് നടപ്പിലാക്കേണ്ടെതന്ന കാര്യം തീരുമാനിച്ചിട്ടില്ല.
അതേസമയം പുതിയ തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് യാത്രക്കാര്‍ പറഞ്ഞു. കുടുംബ സമേതം യാത്ര ചെയ്യുന്നവര്‍ തൊട്ടടുത്ത സീറ്റുകള്‍ ലഭിക്കുന്നതിന് മറ്റു യാത്രക്കാരുടെ സീറ്റുകള്‍ പരസ്പരം മാറുന്നത് പതിവാണ്. എന്നാല്‍ അധിക തുക നല്കികയവര്‍ സീറ്റുകള്‍ മാറുന്നതിന് വിസമ്മതിക്കും. ഇത് തര്‍ക്കങ്ങള്‍ക്ക് കാരണമാകുമെന്ന് യാത്രക്കാര്‍ ചൂണ്ടിക്കാട്ടി. ജനുവരി ഒന്ന് മുതല്‍ ആഭ്യന്തര ടിക്കറ്റ് നിരക്ക് 30 റിയാല്‍ വര്‍ധിപ്പിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക ഇളവും നിര്‍ത്തിയിരുന്നു. ഇതിന് പുറമെയാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.

shortlink

Post Your Comments


Back to top button