KeralaNews

ലഹരിക്കെതിരെ പ്രസംഗിച്ച ഇമാമിനെ ബൈക്കിലെത്തിയവര്‍ ആക്രമിച്ചു

ചാത്തന്നൂര്‍: ലഹരിക്കെതിരെ പ്രസംഗിച്ച ഇമാമിന് ബൈക്കിലെത്തിയ സംഘം നടത്തിയ ആക്രമണത്തില്‍ ഗുരുതര പരിക്ക്. കുണ്ടുമണ്‍ മുനിറുല്‍ ഇസ്ലാം ജമാ അത്ത് ഇമാം ജഹ്ഫറിനെയാണ് തലയ്ക്കടിയേറ്റ നിലയില്‍ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാവിലെ പള്ളിയിലേയ്ക്ക് പോകും വഴിയാണ് ഹെല്‍മറ്റ് ധരിച്ചെത്തിയവര്‍ ആക്രമിച്ചത്.

വിദ്യാര്‍ത്ഥികളുടെ ലഹരി ഉപയോഗത്തിനെതിരെ മാതാപിതാക്കള്‍ ജാഗരൂകരാകണമെന്ന് ജമാ അത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ ഇമാം ആവശ്യപ്പെട്ടിരുന്നു.ഇതിലുള്ള വിരോധം മൂലമാണ് ആക്രമണമെന്ന് സംശയിക്കുന്നു.ലഹരിക്കെതിരായ പ്രസംഗങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് സംഘം മടങ്ങിയത്

shortlink

Post Your Comments


Back to top button