കൊല്‍ക്കത്ത : : കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. വരുന്ന 24 മണിക്കൂറിനുള്ളില്‍ വിമാനത്താവളത്തില്‍ ബോംബ് സ്ഫോടനം നടത്തുമെന്നായിരുന്നു ഭീഷണി. ബോംബ് ഭീഷണിയെ തുടര്‍ന്ന് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചു.
എയര്‍പോര്‍ട്ട് മാനേജര്‍ക്ക് ഇ-മെയില്‍ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. ജര്‍മനിയില്‍ നിന്നാണ് സന്ദേശമയച്ചിരിക്കുന്നതെന്ന് ഇ-മെയില്‍ അയച്ചയാള്‍ അവകാശപ്പെടുന്നു. സൈബര്‍ പോലീസ് ഇ-മെയിലിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. യാത്രക്കാരെ കര്‍ശന പരിശോധനയ്ക്കു ശേഷമാണ് കടത്തി വിടുന്നത്.
Post Your Comments