കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തില്‍ പതിച്ചത് അസ്‌ട്രോണമി ഗ്രീന്‍ ലേസര്‍ എന്ന് സൂചന. പ്രാഥമിക അന്വേഷണം നടത്തിയ എയര്‍ ട്രാഫിക്ക് വിഭാഗമാണ് ഈ സൂചന നല്‍കിയത്.
ബുധനാഴ്ച രാത്രി ദുബായിലേയ്ക്ക് പുറപ്പെട്ട വിമാനത്തിന്റെ കോക്ക്പിറ്റിലാണ് ലേസര്‍ രശ്മി പതിച്ചത്. പരപ്പനങ്ങാടി-ബേപ്പൂര്‍ തീരമേഖലയില്‍ നിന്നാണ് ഇത് പ്രയോഗിച്ചതെ്ാണ് കണ്ടെത്തല്‍.
സംഭവം നടക്കുമ്പോള്‍ വിമാനം 2000 അടി ഉയരത്തിലായിരുന്നു. ഈ ഉയരത്തിലെത്താന്‍ സാധാരണ കളിപ്പാട്ടങ്ങളിലെ രശ്മികള്‍ക്കാവില്ല. പ്രകാശ കിരണമായി ഉയരുകയും നക്ഷത്രങ്ങളില്‍ മുട്ടുന്നതായി തോന്നുകയും ചെയ്യുന്നതാണ് അസ്‌ട്രോണമി ഗ്രീന്‍ ലേസര്‍. പ്രയോഗിച്ചയാള്‍ക്ക് ഇതിന്റെ പ്രവര്‍ത്തനം കൃത്യമായി അറിയാമായിരുന്നുവെന്നാണ് നിഗമനം. വിമാനത്തിലെ വിന്‍ഡ് സ്‌ക്രീനിലെ പോറലുകളില്‍ത്തട്ടി ഇവ പ്രതിഫലിക്കും. ഇതോടെ കോക്ക്പിറ്റ് പ്രകാശമാനമാകും. രാത്രിയില്‍ കുറഞ്ഞ വെളിച്ചത്തില്‍ പൈലറ്റിന്റെ കാഴ്ച ഇതുമൂലം തകരാറിലാകാനും സാധ്യതയുണ്ട്. വിമാനം ഉയരുമ്പോഴും ഇറങ്ങുന്ന സമയത്തും ഇത് ഏറെ അപകടകരമാണ്.
സാധാരണഗതിയില്‍ സൈനിക ആവശ്യങ്ങള്‍ക്കാണ് ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇവയുടെ ശേഷി കുറഞ്ഞ മാതൃകകള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ തീരദേശ മേഖലയില്‍നിന്നാണ് ഈ രശ്മി ഉപയോഗിച്ചതെന്നത് ഏറെ ഗൗരവമായാണ് കാണുന്നത്.
അതേസമയം, സംഭവത്തില്‍ അസ്വഭാവികത ഒന്നുമില്ലെന്ന് സംസ്ഥാന പൊലീസ് പറയുന്നു. രാത്രിയില്‍ കാണാതാകുന്ന വള്ളങ്ങളെ കരയ്‌ക്കെത്തിക്കാന്‍ ഉപയോഗിക്കുന്ന പ്രത്യേക ലൈറ്റാണ് ഇതെന്ന് പൊലീസ് പറയുന്നു
Post Your Comments