India

വിജയ് മല്യയെ അറസ്റ്റ് ചെയ്യണമെന്ന് എസ്.ബി.ഐ ആവശ്യപ്പെട്ടു

ബംഗളൂരു: മദ്യരാജാവ് വിജയ് മല്യയ്ക്കും അദ്ദേഹത്തിന്റെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിനുമെതിരെ കര്‍ണ്ണാടക ഹൈക്കോടതിയുടെ നോട്ടീസ്. എസ്.ബി.ഐ അടക്കമുള്ള ബാങ്കുകളുടെ പരാതിയെ തുടര്‍ന്നാണിത്. വിജയ് മല്യയെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് തടഞ്ഞുവെയ്ക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്.

ജസ്റ്റിസ് എ.എസ് ബൊപ്പണ്ണയാണ് മല്യക്ക് നോട്ടീസ് അയച്ചത്. എസ്.ബി.ഐക്കൊപ്പം 13 ബാങ്കര്‍മാരാണ് പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്. വായ്പ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തിയതിന് വിജയ് മല്യക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്.ബി.ഐ ഡെബ്റ്റ്‌സ് റിക്കവറി ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. 7000 കോടി രൂപയാണ് മല്യ തിരിച്ചടയ്ക്കാനുള്ളത്.

shortlink

Post Your Comments


Back to top button