ചെന്നൈ : തമിഴ്നാട്ടിലെ എല്ലാ സ്വകാര്യ സ്കൂളുകളിലും ഇനി മുതൽ ദേശീയഗാനം ആലപിക്കണമെന്നു മദ്രാസ് ഹൈക്കോടതി. ജസ്റ്റീസുമാരായ സഞ്ജയ് കിഷൻ കോൾ, എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ ബഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. വിമുക്തഭടനായ സെൽവ തിരുമാൾ നല്കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ ഈ വിധി.
കേന്ദ്ര സർക്കാർ സ്കൂളുകളായ കേന്ദ്ര്രിയ വിദ്യാലയത്തിലും സർക്കാർ സ്കൂളുകളിലും അസംബ്ലിയിൽ ദേശീയ ഗാനം ആലപിക്കുമ്പോൾ തമിഴ്നാട്ടിലെ പല സ്വകാര്യ സ്കൂളുകളിലും ഈ രീതി കാണുന്നില്ലെന്ന് കാണിച്ചാണ് സെൽവ തിരുമാൾ ഹരജി നല്‍കിയത്. ദേശീയ പതാകയും ദേശീയ ഗാനവും എല്ലാവരും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാനെന്നും കോടതി പറഞ്ഞു.
Post Your Comments