ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സേതുഭാരതം പദ്ധതിക്ക് തുടക്കമായി. ദേശീയപാതകളിലെ റെയില്‍വേ ക്രോസിംഗുകളില്‍ മേല്‍പ്പാലം നിര്‍മ്മിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയില്‍ പദ്ധതിക്ക് തുടക്കം കുറിച്ചു.
2019 ഓടെ ദേശീയപാതകളെ റെയില്‍വേ ക്രോസ് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌ക്കരിച്ചിരിക്കുന്ന പദ്ധതിക്ക് 50,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പദ്ധതിപ്രകാരം 208 പുതിയ റോഡുകളോ മേല്‍പ്പാലങ്ങളോ നിലവില്‍ വരും. പദ്ധതിയിലൂടെ ആയിരത്തഞ്ഞൂറോളം പാലങ്ങള്‍ വികസിപ്പിക്കുകയോ പുനര്‍നിര്‍മിക്കുകയോ ചെയ്യും. അന്‍പത് മുതല്‍ അറുപത് വര്‍ഷങ്ങള്‍ വരെ പഴക്കമുളള 1500 പാലങ്ങളാണ് രാജ്യത്തുളളതെന്ന് ചടങ്ങില്‍ പങ്കെടുത്ത മന്ത്രി നിധിന്‍ ഗഡ്ക്കരി പറഞ്ഞു. പാലങ്ങള്‍ പുനര്‍ നിര്‍മിക്കുന്നതിന് തന്നെ 30,000 കോടി രൂപ ചെലവ് വരുമെന്നും ഗഡ്ക്കരി കൂട്ടിച്ചേര്‍ത്തു.
മനുഷ്യ ശരീരത്തിലെ ഞരമ്പുകള്‍ പോലെ പ്രധാനമാണ് രാജ്യത്തിന് റോഡുകള്‍ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നേരത്തെ ട്രെയിനുകള്‍ പ്രഖ്യാപിക്കുന്നത് ചില എം.പിമാരെ സന്തോഷിപ്പിക്കാനും അവരുടെ പ്രശംസ പിടിച്ചുപറ്റാനും വേണ്ടി മാത്രമായിരുന്നെന്നും പല പദ്ധതികളും ഇനിയും നടപ്പിലാക്കാതെ കിടക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. അന്‍പത് മുതല്‍ അറുപത് വര്‍ഷങ്ങള്‍ വരെ പഴക്കമുളള 1500 പാലങ്ങളാണ് രാജ്യത്തുളളതെന്ന് ചടങ്ങില്‍ പങ്കെടുത്ത മന്ത്രി നിധിന്‍ ഗഡ്ക്കരി പറഞ്ഞു. പാലങ്ങള്‍ പുനര്‍ നിര്‍മിക്കുന്നതിന് തന്നെ 30,000 കോടി രൂപ ചെലവ് വരുമെന്നും ഗഡ്ക്കരി കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും പങ്കെടുത്തു.
Post Your Comments