IndiaNews

മമതാ ബാനര്‍ജി കേരളത്തില്‍ ?

കൊല്‍ക്കത്ത :താന്‍ കേരളത്തിലേക്ക് പോകുമെന്നും അവിടെയുള്ള ജനങ്ങള്‍ക്ക് സി.പി.എം മ്മിന്റെയും കോണ്‍ഗ്രസിന്റെയും പൊള്ളത്തരങ്ങള്‍ കാണിച്ചു കൊടുക്കുമെന്നും മമതാ ബാനര്‍്ജി പറഞ്ഞു.കേരളത്തില്‍ എന്തിനാണ് തെരഞ്ഞെടുപ്പിനായി പണം വെറുതെ ചിലവാക്കുന്നത്? സി.പി.എമ്മും കോണ്‍ഗ്രസ്സും ഒന്നല്ലേ? പുറമേ ശത്രുക്കളായി കാണിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസിനും സി.പി.എമ്മിനും തമ്മില്‍ യാതൊരു ആശയ വിരുദ്ധതയില്ലെന്നും അവര്‍ പറഞ്ഞു. അതിന്റെ തെളിവാണ് 30 വര്‍ഷം ബംഗാള്‍ ഭരിച്ചു ബംഗാളിനെ നാശത്തിലേക്ക് തള്ളിയിട്ട സി.പി.എമ്മിനും 60 വര്‍ഷം ഇന്ത്യ ഭരിച്ചു ഇന്ത്യയെ നാശത്തിലെക്കെത്തിച്ച കോണ്‍ഗ്രസിനും യാതൊരു അവകാശ വാദങ്ങളും ഉന്നയിക്കാന്‍ കഴിയില്ല. ജനങ്ങള്‍ ഇത് തിരിച്ചറിഞ്ഞതുകൊണ്ടാണ് ഇന്ന് രണ്ടു പാര്‍ട്ടികളും ഈ അവസ്ഥയിലെത്തിയതും, ഒന്നിച്ചു ബംഗാളിലും മറ്റും പ്രവര്‍ത്തിക്കേണ്ടി വരുന്നതെന്നും മമത അഭിപ്രായപ്പെട്ടു.

shortlink

Post Your Comments


Back to top button