KeralaNews

മലബാര്‍ മേഖലയിലെ പ്രവാസികള്‍ക്ക് തിരിച്ചടിയായി വിമാനക്കമ്പനികളുടെ തീരുമാനം

കരിപ്പൂര്‍: മേയ് ഒന്നുമുതല്‍ കരിപ്പൂര്‍ വിമാനത്താവളം ഭാഗീകമായി അടച്ചിടുന്നത് മൂലം മലബാറില്‍ നിന്നുള്ള ഗള്‍ഫ് യാത്രക്കാര്‍ വലയും. സര്‍വ്വീസില്‍ മാറ്റം വരുത്താന്‍ അധികൃതര്‍ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടങ്കിലും മറുപടിയൊന്നും നല്‍കിയിട്ടില്ല. റണ്‍വേയില്‍ അറ്റകുറ്റപ്പണി നടത്തുന്നതിന് വേണ്ടിയാണ് വിമാനത്താവളം 15 മാസത്തേക്ക് അടച്ചിടുന്നത്.

വിമാനത്താവളത്തിന്റെ റണ്‍വെ അടച്ചിടുന്ന സാഹചര്യത്തില്‍ വിമാനകമ്പനികള്‍ കോഴിക്കോട്ടേക്കുള്ള ടിക്കറ്റ് ബുക്കിംഗ് നിര്‍ത്താന്‍ തീരുമാനിച്ചു. സൗദി, എമിറേറ്റ്‌സ് എയര്‍ലൈന്‍സുകളാണ് ബുക്കിംഗ് നിര്‍ത്തിയതെന്ന് ട്രാവല്‍ ഉടമകള്‍ അറിയിച്ചു. അതേസമയം വിഷയത്തില്‍അടിയന്തിരമായി ഇടപെടണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button