KeralaNews

കോട്ടക്കല്‍ പീഡനത്തിന് മാതാവിന്റെ ഒത്താശ

മലപ്പുറം: കോട്ടക്കല്‍ പടപ്പറമ്പില്‍ പതിമൂന്നും പതിനൊന്നും വയസ്സുള്ള പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായി. കേസില്‍ കുട്ടികളുടെ മാതാവ് ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

പീഡനത്തിരയായവരില്‍ പതിമൂന്ന്കാരി രണ്ട് മാസം ഗര്‍ഭിണിയാണെന്നും പണത്തിന് വേണ്ടി കുട്ടികളെ അനാശാസ്യത്തിന് നിര്‍ബന്ധിക്കുകയായിരുന്നുവെന്നും ചോദ്യം ചെയ്യലില്‍ തെളിഞ്ഞു.

മലപ്പുറം ചൈല്‍ഡ്‌ലൈനില്‍ ലഭിച്ച ഫോണ്‍കോളിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. കേസില്‍ ഉള്‍പ്പെട്ട ഒരാള്‍ വ്യാപാരിയാണെന്നും ഇയാള്‍ കുട്ടികളുമായി പലസ്ഥലങ്ങളില്‍ കറങ്ങിയിട്ടുണ്ടെന്നും ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു എന്നാല്‍ ഇയാള്‍ ഒളിവിലാണ്.

പതിമൂന്ന്കാരി ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ ഗര്‍ഭഛിദ്രം നടത്താനും ശ്രമം നടത്തിയിരുന്നു. സ്‌കൂള്‍ രജിസ്റ്ററുകള്‍ പരിശോധിച്ചപ്പോള്‍ ഒരു മാസത്തില്‍ പകുതി ദിവസം പോലും കുട്ടികള്‍ സ്‌കൂളില്‍ എത്തിയിരുന്നില്ലെന്ന് വ്യക്തമായിരുന്നു.

കുട്ടികള്‍ ഇപ്പോള്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരുടെ സംരക്ഷണയിലാണ്. ഇതിനിടെ വിവരങ്ങള്‍ മറച്ചുവെയ്ക്കാനായി മാതാവ് ഭീഷണിപ്പെടുത്തിയെന്നും കുട്ടികള്‍ പറഞ്ഞു. പെരിന്തല്‍മണ്ണ സി.ഐ എ.എം.സിദ്ദിഖിനാണ് കേസിന്റെ അന്വേഷണചുമതല

shortlink

Post Your Comments


Back to top button