കൊച്ചി: രാജ്യദ്രോഹക്കേസില്‍ ജമ്യത്തിലിറങ്ങിയ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ് കനയ്യകുമാര്‍ ഈ മാസം 12 ന് കേരളത്തില്‍ എത്തിയേക്കും. സി.പി.ഐയുടെ വിദ്യാര്‍ഥി സംഘടനയായ എഐഎസ്എഫിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സ്റുഡന്റ് അസംബ്ളി എഗെയ്ന്സ്റ് ഫാസിസം പരിപാടിയില്‍ പങ്കെടുക്കാന്‍ കനയ്യ ഉള്‍പ്പെടെയുള്ള വിവിധ വിദ്യാര്‍ത്ഥി നേതാക്കളെ കേരളത്തില്‍ എത്തിക്കാനാണ് സംഘടനയുടെ ശ്രമം. എറണാകുളം മറൈന്‍ ഡ്രൈവില്‍ നടക്കുന്ന പരിപാടി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഉദ്ഘാടനം ചെയ്യും. . കനയ്യയെ പൊതുപരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ ഉള്‍പ്പെടെയുള്ള സംഘടനകളും ശ്രമം നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments