ലുധിയാന ∙ ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റ് കനയ്യ കുമാറിനെ തുറന്ന സംവാദത്തിനായി വെല്ലുവിളിച്ച് സ്കൂൾ വിദ്യാർഥിനി. ലുധിയാനയിൽ നിന്നുള്ള ജഗ്‍നവി ബേഹൽ ആണ് അഭിപ്രായ സ്വാതന്ത്ര്യം എന്ന വിഷയത്തിൽ സംവാദത്തിനായി കനയ്യയെ വെല്ലു വിളിച്ചത്.
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ ജെഎൻയുവിൽ നടന്ന സംഭവങ്ങളെ ഇന്ത്യക്കാരായ ആർക്കും തന്നെ സഹിക്കാനാവില്ലെന്നും,ഇന്ത്യൻ സൈനീകർ സ്വന്തം ജീവന വെടിഞ്ഞു രാജ്യത്തെ സംരക്ഷിക്കുമ്പോൾ ജെ എൻ യു വിൽ ദേശ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കുന്നത് ശരിയല്ലെന്നും ജഗ്നവി പറഞ്ഞു.രാഷ്ട്രീയ നേട്ടത്തിനായി കനയ്യ കുമാറും മറ്റുള്ളവരും മൗലികാവകാശങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നുംപെണ്കുട്ടി കുറ്റപ്പെടുത്തി.
ഇന്ത്യയിലെ ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രധാനമന്ത്രിയെ മോശം വാക്കുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ജഗ്നവി പറഞ്ഞു.ഭായ് രൺദീർ സിങ് നഗറിലുള്ള ഡാവ് പബ്ലിക് സ്കൂളിലെ വിദ്യാർഥിനിയാണ് ജഗ്‍നവി.
Post Your Comments