ന്യൂഡല്‍ഹി: രാജ്യദ്രോഹക്കേസില്‍ ജയില്‍ മോചിതനായ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിന്റെ ഓരോ നീക്കവും അറിയിക്കാന്‍ ഡല്‍ഹി പോലീസ് ജെ.എന്‍.യു അധികൃതരോട് നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ട്. കനയ്യ ക്യാംപസിനു പുറത്തേക്കു പോകുന്നതും എന്തിനാണ് പോകുന്നതെന്നും സർവകലാശാല അധികൃതർ പൊലീസിനെ അറിയിക്കണമെന്നാണ് ആവശ്യം. കനയ്യയ്ക്ക് സുരക്ഷ ഒരുക്കുന്നതിനായാണ് ഇതെന്നാണ് വിശദീകരണം. ജെഎന്‍യു കാമ്പസ് പരിസരങ്ങളില്‍ നിരീക്ഷണം ശക്തിപ്പെടുത്താനും ഡല്‍ഹി പോലീസ് കമ്മീഷണര്‍ നിര്‍ദേശം നല്കിയിട്ടുണ്ട്.
Post Your Comments