NewsIndia

അച്ഛന്‍ ബലാത്സംഗം ചെയ്ത മകള്‍ക്ക് വിചിത്ര ശിക്ഷ

കൊല്‍ഹാപ്പൂര്‍: പിതാവ് ബലാത്സംഗം ചെയ്ത പതിമൂന്നുകാരിക്ക് ജാട്ട് പഞ്ചായത്തിന്റെ വക ചാട്ടവാറടി. അച്ഛന് ചാട്ടവാറടി ശിക്ഷ നല്‍കിയതിനൊപ്പമാണ് മകളേയും ശിക്ഷയ്ക്ക് വിധേയയാക്കിയത്. പെണ്‍കുട്ടിയെ ശുദ്ധയാക്കുന്നതിന്റെ ഭാഗമായാണ് ചാട്ടവാറടിയെന്നാണ് വിശദീകരണം.

മഹാരാഷ്ട്രയിലെ പാച്ചവാടിലാണ് സംഭവം.സംഭവം വിവാദമായതോടെ ഖാപ്പ് പഞ്ചായത്തിലെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മകളെ ബലാത്സംഗം ചെയ്തിന് 25 ചാട്ടവാറടിയും 7,000 രൂപയുമാണ് പഞ്ചായത്ത് ശിക്ഷ വിധിച്ചത്. എന്നാല്‍ ഈ രംഗങ്ങള്‍ ഒരാള്‍ ക്യാമറയില്‍ പകര്‍ത്തി പൊലീസിന് കൈമാറിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ തികഞ്ഞ മദ്യപാനിയാണെന്ന് പൊലീസ് പറഞ്ഞു 

shortlink

Related Articles

Post Your Comments

Related Articles


Back to top button