അര്‍ജന്റീന: എട്ടു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവിനെ നഗ്‌നനായി കെട്ടിയിട്ടു തെരുവിലൂടെ നടത്തിച്ചു. അര്‍ജന്റീനയില്‍ നിന്നാണ് ഇത്തരം ഒരു വാര്‍ത്ത പുറത്തു വന്നത് . എട്ടു വയസ്സുള്ള പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചതിനാലാണ് ഇത്തരം മാതൃകാ പരമായ ഒരു ശിക്ഷ നല്കിയതെന്നാണ് നാട്ടുകാരുടെ വിശദീകരണം.
പോലീസിനു കൈമാറും മുന്നെയായിരുന്നു ഇത്. ഇത് മാത്രമല്ല യുവാവിനെ നഗ്‌നനായി നടത്തിയതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഒപ്പം ആള്‍ക്കൂട്ടം ഇയാളെ തെറി കൊണ്ട് മൂടുകയും ചെയ്തു.
ഇനി ഇങ്ങനെ ഉണ്ടായാല്‍ കൊന്നു കളയുമെന്നായിരുന്നു നാട്ടുകാരുടെ മുന്നറിയിപ്പ്. പോലീസ് എത്തിയിട്ടും യുവാവിനെ വസ്ത്രം ധരിക്കാന്‍ നാട്ടുകാര്‍ സമ്മതിച്ചില്ല. പിന്നീട് പോലീസുകാര്‍ ചെറുപ്പക്കാരന്റെ കയ്യിലെ കയറഴിച്ചു വിലങ്ങു വെച്ച് വാഹനത്തില്‍ കയറ്റുകയായിരുന്നു.
Post Your Comments