ചണ്ഡിഗഡ്: അബദ്ധത്തില്‍ നിയന്ത്രണ രേഖ കടന്ന ബധിരയും മൂകയുമായ അഞ്ച് വയസുകാരിയെ ബിഎസ്എഫ് പാക്കിസ്ഥാനിലേക്ക് തിരികെ അയച്ചു. ശനിയാഴ്ച പഞ്ചാബിലെ അബോഹാര്‍ സെക്ടറില്‍ അബദ്ധത്തില്‍ എത്തപ്പെട്ട പെണ്‍കുട്ടിയെയാണ് അതിര്‍ത്തിരക്ഷാസേന പാക് സൈന്യത്തിന് തിരികെ കൈമാറിയത്. രാവിലെ 10.30 നാണ് സംശയാസ്പദമായ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ബിഎസ്എഫ് ചോദ്യം ചെയ്തതോടെ അബദ്ധത്തില്‍ ഇന്ത്യയില്‍ എത്തപ്പെട്ടതാണെന്ന് മനസിലായി. ഇതോടെ പാക് സൈന്യവുമായി ബിഎസ്എഫ് ബന്ധപ്പെട്ടു. ഉച്ചക്ക് രണ്ടോടെ കുട്ടിയെ പാക് സൈന്യത്തിനു കൈമാറി.
Post Your Comments