ജമ്മു കശ്മീര്‍: ജമ്മുകശ്മീരിലെ ഇന്ത്യ-പാക്ക് അതിര്‍ത്തിയില്‍ ആര്‍.എസ്.പുരയില്‍ കണ്ടെത്തിയ തുരങ്കം ഭീകരരെ ഇന്ത്യയിലേയ്ക്ക് കടത്തിവിടാന്‍ നിര്‍മിച്ചതാണെന്ന് അതിര്‍ത്തി രക്ഷാസേന. പത്തടി താഴ്ചയില്‍ 30 മീറ്റര്‍ നീളത്തിലാണ് തുരങ്കം നിര്‍മിച്ചിരിക്കുന്നത്. നാലടിയോളം ഉയരമുള്ള തുരങ്കത്തിലൂടെ ആയുധങ്ങളും മറ്റും ജമ്മു മേഖലയിലേയ്ക്ക് കടത്താനാണ് ലക്ഷ്യമിട്ടിരുന്നതെന്ന് കരുതുന്നു. ഇന്ത്യയില്‍ വലിയ ഭീരാക്രമണം നടത്താനുള്ള പദ്ധതിയുടെ ഭാഗമായിരിക്കാം ഈ തുരങ്കമെന്ന് ബി.എസ്.എഫ് ഐജി രാകേഷ് ശര്‍മ പറഞ്ഞു. അതിര്‍ത്തിയില്‍ വേലിയോട് ചേര്‍ന്ന് വ്യാപകമായ ആനപ്പുല്ലിന്റെ മറവിലായിരുന്നു തുരങ്കം നിര്‍മിച്ചിരുന്നത്. അതിര്‍ത്തിയിലെ പുല്ല് നീക്കം ചെയ്യുന്നതിനിടെയാണ് ഇത് ശ്രദ്ധയില്‍പ്പെട്ടത്.
പുല്ലു നീക്കാനുള്ള ശ്രമത്തെ പാക്കിസ്ഥാന്‍ ശക്തമായി എതിര്‍ത്തിരുന്നതായും ബി.എസ്.എഫ് അറിയിച്ചു. 2012നു ശേം ഇന്ത്യ-പാക്ക് അതിര്‍ത്തിയില്‍ ബി.എസ്.എഫ് കണ്ടെത്തുന്ന നാലാമത്തെ തുരങ്കമാണിത്.
Post Your Comments