വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മല്‍സരത്തില്‍ നിന്നും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ബെന്‍ കാഴ്സണ് പിന്മാറി. വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന കോണ്‍ഫറന്‍സിലാണ് തെരഞ്ഞെടുപ്പില്‍ നിന്നും തന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്.
അമേരിക്കന്‍ ജനത തന്നെ സ്നേഹിക്കുന്നുണ്ടെങ്കിലും തനിക്ക് വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തില്‍ പ്രസിഡന്റ് ക്യാംപയ്നില്‍ നിന്നും താന്‍ പിന്തിരിയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍നിന്നും അഞ്ച് പേരാണ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനായി മത്സരരംഗത്തുള്ളത്. ഇതുവരെ നടന്ന പ്രൈമറികളില്‍ ഭൂരിഭാഗം അമേരിക്കന്‍ ജനതയും ഡോണാള്‍ഡ് ട്രംപിനൊപ്പമാണ് നിലകൊണ്ടത്.
8 ശതമാനം വോട്ട് മാത്രം നേടി അവസാന സ്ഥാനത്താണ് ബെന്‍. ഇതാണ് തെരഞ്ഞെടുപ്പില്‍നിന്നും പിന്തിരിയാന് ബെന്നിനെ പ്രേരിപ്പച്ചത്.
Post Your Comments