ഹൈദരാബാദ്: അധ്യാപികയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആന്ധ്രാപ്രദേശ് സാമൂഹികക്ഷേമ വകുപ്പ് മന്ത്രിയുടെ മകനെ പോലീസ് അറസ്റ്റ് ചെയ്തു. 20 കാരിയായ അധ്യാപികയെ പീഡിപ്പിച്ച കേസിലാണ് മന്ത്രി രവേല കിഷോര്‍ ബാബുവിന്റെ മകന്‍ രവേല സുശീല്‍, ഡ്രൈവര്‍ എം. രമേഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.
അധ്യാപികയെ ശുശീലും രമേഷും ചേര്‍ന്ന് കാറില്‍ പിന്തുടരുകയും അശ്ളീലച്ചുവയോടെ സംസാരിക്കുകയും ചെയ്തു. പിന്നീട് യുവതിയെ കാറിലേക്ക് വലിച്ചുകയറ്റാന്‍ ശ്രമിക്കുമ്പോള്‍ ഇവര്‍ നിലവിളിച്ചു. ഈസമയം സമീപത്തുണ്ടായിരുന്ന യുവതിയുടെ ഭര്‍ത്താവും നാട്ടുകാരും സംഘടിച്ചെത്തി മന്ത്രി പുത്രനെയും ഡ്രൈവറെയും കൈകാര്യം ചെയ്യുകയായിരുന്നു. പിന്നീട് യുവതി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
Post Your Comments