India

രാജ്യത്തെ ബഹുമാനിക്കാത്തവരുടെ തലയറുക്കുമെന്ന് ചന്ദ്രശേഖര്‍ ആസാദിന്റെ അനന്തരവന്‍

ന്യുഡല്‍ഹി: രാജ്യത്തെ ബഹുമാനിക്കാത്തവരുടെ തലയറുക്കുമെന്ന് ചന്ദ്രശേഖര്‍ ആസാദിന്റെ അനന്തരവന്‍ പണ്ഡിറ്റ് സുജിത് ആസാദ്. ജെ.എന്‍.യു സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ചന്ദ്രശേഖര്‍ ആസാദ് രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്തു. ആസാദിനെ കൊല്ലാന്‍ സാധിച്ചിരിക്കാം എന്നാല്‍ ശത്രുക്കള്‍ക്ക് മുന്നില്‍ തല കുനിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ലെന്നും സുജിത് ആസാദ് പറഞ്ഞു. ആസാദിനെപ്പോലെയുള്ള നേതാക്കളുടെ ജീവത്യാഗം പാഴാകുന്നത് അനുവദിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുജിത് ആസാദും ഭഗത് സിങ് ബ്രിഗേഡിലെ അംഗങ്ങളും ജെ.എന്‍.യുവിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ പതാക ഉയര്‍ത്തുകയും ചെയ്തു.

അതേസമയം അഫ്‌സല്‍ ഗുരുവിന്റെ അനുസ്മരണ ചടങ്ങുമായി ബന്ധപ്പെട്ട് കനയ്യ കുമാര്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചോ എന്ന് തനിക്കറിയില്ലെന്ന് സുജിത് ആസാദ് പറഞ്ഞു.

shortlink

Post Your Comments


Back to top button