Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaNews

ലുലുമാളിന് മുന്നിലെ മെട്രോസ്റ്റോപ്പ്‌ ആര്‍ക്കുവേണ്ടി?

നിയുക്ത മെട്രോയുടെ ഏറ്റവും ആധുനികമായ രീതിയിലുള്ള സ്റ്റോപ്പ് ലുലു മാളിന് മുന്നില്‍ സ്ഥാപിച്ചതില്‍ ശരികേട്‌ ഉണ്ടെന്നുള്ള ആരോപണം ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്. പരമ്പരാഗതമായി ബസ് സ്റ്റോപ്പ്‌ ഇടപ്പള്ളി പള്ളിയുടെ മുന്നിലുണ്ടായിട്ടും ആ ഒരു സാധ്യത കണക്കിലെടുക്കാതെ ലുലുമാളിന് മുന്നിലേയ്ക്ക് മെട്രോ സ്റ്റോപ്പ്‌ മാറ്റിയത് സ്വജനപക്ഷപാതപരമായ നിലപാടെന്നാണ്‌ ആരോപണം.

മെട്രോയുടെ പേരില്‍ മെയിന്‍ റോഡിനോട് ചേര്‍ന്നുള്ള പരമ്പരാഗത കച്ചവടക്കാരെയല്ലം ഒഴിവാക്കി. മെട്രോ വരുന്നതോടെ കൊച്ചിയിലേയ്ക്ക് ഒഴുകുന്ന ബിസിനസ് മുന്നില്‍ കണ്ടാണ്‌ ഈ നടപടിയെന്നു ഇടത്തരം കച്ചവടക്കാരുടെ പരാതിയുയര്‍ന്നിരുന്നു. നിരവധി ചെറുകിട കച്ചവടക്കാരുടെ വയറ്റത്തടിയ്ക്കുന്ന ഒരു തീരുമാനമാണ് ഇത്. ഇപ്പോള്‍ തന്നെ കൊച്ചിയുടെ മാത്രമല്ല സംസ്ഥാനം മൊത്തമുള്ള ഷോപ്പിംഗ്‌ കേന്ദ്രമാണ് ലുലു മാള്‍. മെട്രോയും കൂടെ വരുന്നതോടെ അത് പതിന്മടങ്ങ്‌ വര്‍ദ്ധിയ്ക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിയ്ക്കുന്നത്.

എം ജി റോഡില്‍ വ്യാപിച്ചിരുന്ന കച്ചവടം ലുലു വന്നതോടെ കുത്തനെ ഇടിയുകയാണ് ചെയ്തത്. കൊച്ചിയുടെ ഷോപ്പിംഗ്‌ കേന്ദ്രമായിരുന്ന എം ജി റോഡ്‌ ശൂന്യമായി. പല കടകളും അടച്ചുപൂട്ടി. ഇടപ്പള്ളി പരിസരത്തേയ്ക്ക് പല കടകളും പറിച്ചുനടപ്പെട്ടു. ലുലു തുടങ്ങിയ വര്ഷം തന്നെ പത്തു മുതല്‍ മുപ്പത് ശതമാനം വരെ കുറവാണ് കച്ചവടത്തില്‍ ഉണ്ടായത്. എം ജി റോഡിലെ 250 കടകളില്‍ നിന്നായി ഒരുകോടിയുടെ അടുത്തുമാത്രം വരുമാനം കുറയുന്ന അവസ്ഥയായി.

ഏറണാകുളത്തെ തന്നെ മറ്റുമാളുകള്‍ പോലും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. ഫുഡ് കോര്‍ട്ടുകളും തിയേറ്ററുകളും മാത്രമാണ് ഈ മാളുകളില്‍ സജീവമായിട്ടുള്ളത്. ഇടപ്പള്ളിയിലെ ഇമ്മാനുവല്‍ സില്‍ക്സിന്‍റെ വലിയ ഷോറൂംഅടച്ചുപൂട്ടിയിരുന്നു. കാലാകാലങ്ങളായി നില നിന്നിരുന്ന പല പ്രശസ്ത സ്ഥാപനങ്ങളും അപ്രത്യക്ഷയിക്കഴിഞ്ഞു. ബ്രാണ്ടഡ് ഷോറൂമുകളുടെ പോലും കച്ചവടം അറുപതുശതമാനത്തോളം ഇടിഞ്ഞിട്ടുണ്ട്.

മെട്രോ പണികള്‍ വന്നതോടെ പാര്‍ക്കിംഗ് വല്യ പ്രശ്നമായി മാറിയെന്നതും മറ്റൊരു കാരണമായി.

2008-ല്‍ ഒബ്രോണ്‍ മാള്‍ വന്നപ്പോഴുണ്ടായിരുന്നതില്‍ നിന്നും വ്യത്യസ്തമായ അവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളത്. അന്ന് റീടെയില്‍ കച്ചവടക്കാരെ മാളിലേയ്ക്ക് ആകര്‍ഷിക്കാന്‍ വേണ്ടി വന്നത്തിന്‍റെ പകുതിപോലും ബുദ്ധിമുട്ട് ഇപ്പോഴില്ല. സാഹചര്യങ്ങള്‍ മാറി. മനോഭാവങ്ങളും. കേരളത്തിന് മാള്‍ സംസ്ക്കാരം പരിചിതമായിക്കഴിഞ്ഞു.

വലിയ വികസനങ്ങള്‍ വരുമ്പോള്‍ ചിലര്‍ സഹിക്കേണ്ടി വരും എന്നുള്ളതാണല്ലോ വികസനത്തിന്‍റെ പ്രഖ്യാപിതനിലപാട്. പക്ഷെ എല്ലാവര്‍ക്കും ഒരിടം എന്ന അവസ്ഥ വരുമ്പോഴല്ലേ സാമൂഹ്യനീതി ഉറപ്പാവുകയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button