India

കനയ്യയുടെ പാര്‍ട്ടി പാര്‍ലമെന്റില്‍ ഒറ്റ അക്കമാണ് , കനയ്യ തെരഞ്ഞെടുപ്പില്‍ മത്സരിക്കണം – വെങ്കയ്യ നായിഡു

ന്യൂഡൽഹി: കനയ്യ ജയിൽ മോചിതനായ ശേഷം ജെ എൻ യു വിൽ നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിലും മറ്റും വലിയ ഹിറ്റ്‌ ആയിരുന്നു. ജയിലില്‍ നിന്നിറങ്ങിയതിന് ശേഷം കനയ്യയ്ക്ക് വലിയ പ്രചാരണമാണ് ലഭിക്കുന്നതെന്ന് കേന്ദ്രമന്ത്രി വെങ്കയ്യനായിഡു പറഞ്ഞു. കനയ്യ വിശ്വസിക്കുന്ന പാര്‍ട്ടിക്ക് പാര്‍ലമെന്റിലെ എം.പിമാര്‍ ഒറ്റ അക്കമാണെന്നും വെങ്കയ്യനായിഡു പരിഹസിച്ചു.

അതുകൊണ്ട് തന്നെ കനയ്യ ഉടന്‍ സജീവരാഷ്ട്രീയത്തില്‍ ഇറങ്ങാനും നായിഡു ആവശ്യപ്പെട്ടു.ഇന്നലെ കനയ്യ നടത്തിയ പ്രസംഗം ദേശീയ മാധ്യമങ്ങളെല്ലാം കനയ്യയുടെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തിരുന്നു. കനയ്യ ഉയര്‍ത്തിയ ‘ആസാദി’ മുദ്രാവാക്യം നവമാധ്യമങ്ങളിലും ഇന്ത്യന്‍ കാമ്പസുകളിലും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.

shortlink

Post Your Comments


Back to top button