ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാറിന് ജാമ്യം അനുവദിച്ച ഉത്തരവില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ശക്തമായി വിമര്‍ശിച്ചു.
കനയ്യയെയും മറ്റും നേര്‍വഴിക്ക് നടത്താന്‍ സര്‍വകലാശാലയിലെ അധ്യാപകരോട് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നു. ശരിയായ വഴിയെ കുറിച്ച് ജഡ്ജിക്ക് ജഡ്ജിയുടേതായ അഭിപ്രായമുണ്ടാകാം. ശരിയായ വഴിയേതെന്നതില് ഞങ്ങള്‍ക്ക് ഞങ്ങളുടേതായ അഭിപ്രായമുണ്ട്. ജഡ്ജിയുടെ അഭിപ്രായം ‘റൈറ്റ്’ വഴിയാണെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.
രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കുന്നതാണ് ജാമ്യം അനുവദിച്ചുള്ള നടപടിയെന്നും യെച്ചൂരി പറഞ്ഞു
Post Your Comments