ന്യൂഡല്‍ഹി : ഈ വര്‍ഷം 10,000 എ.ടി.എം സ്ഥാപിക്കാനൊരുങ്ങി തപാല്‍ വകുപ്പ്. എ.ടി.എമ്മും ബാങ്കുകളുമായി ബന്ധിപ്പിക്കാനുള്ള അനുമതി തേടി റിസര്‍വ് ബാങ്കിനെ സമീപിക്കുമെന്ന് വകുപ്പ് അധികൃതര്‍ അറിയിച്ചു.
റിസര്‍വ് ബാങ്ക് ‘ഇന്റര്‍ ഓപ്പറബിലിറ്റി’ അനുവദിച്ചാല്‍ സാധാരണ ബാങ്ക് എ.ടി.എമ്മുകള്‍ പോലെ തപാല്‍ എ.ടി.എമ്മുകളും എല്ലാ ബാങ്ക് അക്കൗണ്ടുകാര്‍ക്കും ഉപയോഗിക്കാനാകും. നിലവില്‍ തപാല്‍ വകുപ്പിന് 576 എ.ടി.എമ്മുകളാണുള്ളത്.
തപാല്‍ വകുപ്പില്‍ അക്കൗണ്ടുള്ളവര്‍ക്കു മാത്രമേ ഇതു പ്രയോജനപ്പെടുന്നുള്ളു. ഈ മാസം 1,000 എ.ടി.എം തുറക്കാനും വര്‍ഷാവസാനത്തോടെ 10,000 എ.ടി.എമ്മുകളും 20,000 മൈക്രോ എ.ടിഎമ്മുകളും തുറക്കാനുമാണ് പദ്ധതി.
Post Your Comments