KeralaNews

കഥയുടെ അവകാശം തട്ടിയെടുക്കാന്‍ ശ്രമിച്ച സംവിധായകന്‍ ഹരികുമാറിനെതിരെ ഫെഫ്ക

കൊച്ചി: സംസ്ഥാന അവാര്‍ഡ് നേടിയ ‘ കാറ്റും മഴയും’ എന്ന സിനിമയുടെ കഥയുടെ അവകാശം നജിം കോയക്ക് നല്‍കാന്‍ സംവിധായകന്‍ ഹരികുമാര്‍ തയ്യാറാകണമെന്ന് ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ ആവശ്യപ്പെട്ടു.

ഇക്കാര്യത്തില്‍ തര്‍ക്കമുണ്ടായപ്പോള്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയിരുന്നു.ഹരികുമാര്‍,നജിം കോയ, ചിത്രത്തിന്റെ തിരക്കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം എന്നിവര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ കഥ നജീമിന്റതാണെന്ന് സമ്മതിച്ചതാണ്. അവകാശം നജീമിന് നല്‍കാമെന്ന് രേഖാമൂലം ഫെഫ്കയെ അറിയിക്കുകയും ചെയ്തു.

അതിനുശേഷം ഹരികുമാറിനെപ്പോലൊരു അംഗത്തില്‍ നിന്നുണ്ടാകുന്ന അനഭിലഷണീയമായ അനുഭവം ദൗര്‍ഭാഗ്യകരമാണെന്ന് പ്രസിഡന്റ് എസ്.എന്‍.സ്വാമിയും സെക്രട്ടറി എ.കെ.സാജനും അറിയിച്ചു

shortlink

Post Your Comments


Back to top button