International

സ്കൂളില്‍ പോകാന്‍ ആവശ്യപ്പെട്ടതിന് കൌമാരക്കാരന്‍ ചെയ്ത ക്രൂരത

ടെന്നസി: യുഎസില്‍ സ്കൂളില്‍ പോകാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കൌമാരക്കാരന്‍ മുത്തശിയെയും സഹോദരിയെയും ആറു വയസുള്ള കുട്ടിയെയും വെടിവച്ചു വീഴ്ത്തി. കഴിഞ്ഞ ചൊവ്വാഴ്ച ടെന്നസിയിലെ നാഷ്വില്ലിയിലായിരുന്നു സംഭവം. സ്കൂളില്‍ പോകാന്‍ സമയമായിട്ടും ഉറക്കം ഉണരാതിരുന്ന കൌമാരക്കാരനെ അമ്മയും മുത്തശിയും വന്നുവിളിച്ചു. ഇതില്‍ പ്രകോപിതനായ കൌമാരക്കാരന്‍ തോക്ക് കൈക്കലാക്കി വെടിവയ്ക്കുകയായിരുന്നു. 67 കാരിയായ എര്‍ലിന്‍ ഹില്‍, 12 വയസുള്ള സഹോദരി, മൂത്ത സഹോദരിയുടെ ആറു വയസുള്ള കുട്ടി എന്നിവര്‍ക്കാണ് വെടിയേറ്റത്. അമ്മയ്ക്കു നേരെ കൌമാരക്കാരന്‍ വെടിയുതിര്‍ത്തെങ്കിലും ഇവര്‍ സോഫയ്ക്കടിയില്‍ ഒളിച്ചതിനാല്‍ വെടിയേല്‍ക്കാതെ രക്ഷപെട്ടു. ആക്രമണത്തിനു ശേഷം പുറത്തേക്ക് പോയ കൌമാരക്കാരനെ പോലീസ് അറസ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button