India

പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

ബംഗളുരു: കര്‍ണാടകയില്‍ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. ബെല്‍ഗാമില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാവ് ദിനേശ് നാശിപുഡിയാണ് പിടിയിലായത്. 19 കാരിയെ പെണ്‍കുട്ടിയെ ഹോസ്റ്റലില്‍ നിന്നാണ് ഇയാള്‍ തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയുടെ അമ്മയ്ക്ക് അസുഖം കൂടുതലാണെന്നു പറഞ്ഞാണ് ഇയാള്‍ പത്ത് ദിവസം മുന്‍പ് കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. എന്‍ജീനീയറിംഗ് വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ നേതാവിന്റെ വീട്ടില്‍ തടങ്കലില്‍ പാര്‍പ്പിച്ചതായും പരാതിയുണ്ട്.

പെണ്‍കുട്ടിയുടെ അമ്മ കൊടുത്ത പരാതിയില്‍ പോലീസ് കൗണ്‍സിലറെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഫെബ്രുവരി 17 നു കാണാതായ പെണ്‍കുട്ടി ഫെബ്രുവരി 27 നു രക്ഷപെടുകയായിരുന്നു. പെണ്‍കുട്ടിയെ തടവില്‍ പാര്‍പ്പിച്ചു പെണ്‍കുട്ടിയുടെ അമ്മയോട് 10 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പരാതിയുണ്ട്. പെണ്‍കുട്ടിയുടെ മൊഴിപ്രകാരം 38 കാരനായ കൗണ്‍സിലര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി റൂമില്‍ പൂട്ടിയിടുകയായിരുന്നു, കൗണ്‍സിലറുടെ അമ്മ മാത്രമേ ആ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ എന്നാണു പെണ്‍കുട്ടിയുടെ മൊഴി. കൗണ്‍സിലരുടെ ഭാര്യ പ്രസവത്തിനായി അവരുടെ സ്വന്തം വീട്ടില്‍ പോയിരുന്നു.

shortlink

Post Your Comments


Back to top button