കൊച്ചി:കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷനല്‍ (കേപ്പ്) ആണ് സ്ഥിരനിയമനത്തിന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനിരിക്കെ മാനദണ്ഡങ്ങള്‍ മറികടന്ന് താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയത്. 59 താല്‍ക്കാലിക ജീവനക്കാരെയാണ് സ്ഥിരപ്പെടുത്തിയത്. കഴിഞ്ഞ LDF സര്‍ക്കാറിന്റെ കാലത്ത് നിയമിക്കപ്പെട്ട സി.പി.എം പ്രവര്‍ത്തകരാണ് സ്ഥിര നിയമനം ലഭിച്ച താല്‍കാലിക ജീവനക്കാരില്‍ കൂടുതലും.
അന്നത്തെ സഹകരണ മന്ത്രി ജി.സുധാകരന്‍ ഇടപെട്ട് നിയമിച്ച 45 സി.പി.എം പ്രവര്‍ത്തകരെ സ്ഥിരപ്പെടുത്തിയപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരായ 14 പേര്‍ക്ക് മാത്രമാണ് യു.ഡി.എഫ് സര്‍ക്കാര്‍ സ്ഥിരനിയമനം നല്‍കിയത്. ഇത് കോണ്‍ഗ്രസ്സിനുള്ളില്‍ വലിയ പ്രതിഷേധത്തിനും ഇട നല്‍കിയിട്ടുണ്ട്. ചില നേത്ക്കന്മാരുടെ ബന്ധുക്കളും സ്ഥിര നിയമനത്തില്‍ ഉള്‌പ്പെട്ടിട്ടുണ്ട്.
ഫെബ്രുവരി അഞ്ചിന് മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ ചെയര്‍മാനായ എക്‌സിക്യുട്ടീവ് കമ്മിറ്റിയാണ് താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചത്. ഫെബ്രുവരി 25ന് ഡയറക്ടറുടെ ഉത്തരവിറങ്ങി. മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ ജീവനക്കാരെ സ്ഥിരപ്പെടുത്താനായിരുന്നു തീരുമാനം. മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരെപ്പോലും സ്ഥിരപ്പെടുത്തിയപ്പോള്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയായ മുഴുവന്‍ താല്‍കാലിക ജീവനക്കാരെ പരിഗണിച്ചിട്ടുമില്ല.ഒപ്പം പിന്നോക്ക സംവരണവും ഉള്‍പ്പെട്ടിട്ടില്ല.മാസങ്ങള്‍ക്ക് മുന്‍പ് 16 തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ വിളിച്ചിരുന്നു. ഇതിന്റെ എഴുത്തു പരീക്ഷയും അഭിമുഖവും നടന്നു. ഇപ്പോള്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനിരിക്കെയാണ് താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയത്.സ്ഥിരനിയമനത്തിന് അപേക്ഷ വിളിക്കുമ്പോള്‍ താത്കാലിക ജീവനക്കാരുടെ തസ്തികകള്‍ ഒഴിച്ചിട്ടത് ഉദ്യോഗാര്‍ത്ഥികള്‍ ചോദ്യം ചെയ്യുന്നു. സര്‍ക്കാരിന്റെ വഞ്ചനക്കെതിരെ ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്
Post Your Comments