International

സൗന്ദര്യം ആയുധമാക്കിയ ക്രിമിനല്‍ സുന്ദരി

സൗന്ദര്യം കൊണ്ട് പുരുഷന്മാരെ വശീകരിച്ച് കൊലയ്ക്ക് കൊടുക്കുന്ന സുന്ദരിയുടെ കഥ

സൗന്ദര്യം ആയുധമാക്കി മാറ്റിയ 29 കാരിയായ മിസ്‌ ബോസ്‌നിയ സ്‌ളോബോഡാങ്ക ടോസിക് എന്ന ക്രിമിനല്‍ സുന്ദരിയുടെ കഥ ആരെയും വിസ്മയിപ്പിക്കുന്നതാണ്. ക്രിമിനല്‍ സംഘങ്ങള്‍ ലക്ഷ്യമിടുന്ന ഇരയെ കൊല്ലാനായി അവര്‍ കാത്ത് നില്‍ക്കുന്ന സ്ഥലത്തേക്ക് വശീകരിച്ച് എത്തിക്കുകയാണ് ടോസികിന്റെ ജോലി. ഇവരിപ്പോള്‍ കൊലപാതകശ്രമത്തിന്‌ ഇപ്പോള്‍ രണ്ടരവര്‍ഷം തടവിന്‌ ശിക്ഷിക്കപ്പെട്ട്‌ ജയിലിലാണ്. ബോസ്‌നിയയില്‍ അനേകം കുറ്റകൃത്യങ്ങള്‍ നടത്തി കുപ്രസിദ്ധനായ ജോര്‍ജ്‌ജി ഡ്രാലേയെയാണ്‌ വധിക്കാന്‍ ശ്രമിച്ചത്‌. ബാള്‍ക്കന്‍ ഗുണ്ടാസംഘ തലവന്‍ ദാര്‍ക്കോ എലസിന്‌ വേണ്ടിയായിരുന്നു സുന്ദരിയുടെ ശ്രമം. എന്നാല്‍ ജോര്‍ജ്‌ജി കൊലപാതകശ്രമത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇതോടെ പ്ലേ ബോയ്‌ മോഡല്‍ കൂടിയായിരുന്ന ടോസികിന്റെ ശനിദശയും തുടങ്ങിയെന്നു പറയാം.

കൊല്ലാന്‍ കൂട്ടു നില്‍ക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ ജോര്‍ജ്‌ജിയെ ടോസിക്‌ പ്രണയിച്ചത്‌ തന്നെയെന്നാണ്‌ വിചാരണവേളയില്‍ കോടതി വിലയിരുത്തിയത്‌. കൊള്ളയുടേയും കൊലപാതകങ്ങളുടേയും പേരില്‍ ബോസ്‌നിയയില്‍ കുപ്രസിദ്ധിയാര്‍ജ്‌ജിച്ചിട്ടുള്ള എലസ്‌ പല തവണ ജയിലില്‍ കഴിഞ്ഞിട്ടുള്ളയാളാണ്‌. നേരത്തേ മോഡല്‍ സുന്ദരി എന്ന പേരില്‍ പ്രശസ്‌തയായിട്ടുള്ള ടോസിക് ടെലിവിഷന്‍ റിയാലിറ്റി ഷോ അവതാരക എന്ന നിലയിലും ബോസ്‌നിയയില്‍ പ്രശസ്തയാണ്.

ഇതുവരെ അഞ്ചര ലക്ഷം ഡോളറോളം വരുന്ന കൊള്ളകളിലാണ് മിസ്‌ ബോസ്നിയ പങ്കാളിയായിട്ടുള്ളത്. ഓപ്പറേഷന്‍ ഡോള്‍ എന്ന പേരില്‍ ബോസ്നിയന്‍ പോലീസ് നടത്തിയ ഓപ്പറേഷനിലാണ് ക്രിമിനല്‍ സുന്ദരി വലയിലായത്. തന്റെ സെലിബ്രിറ്റി പരിവേഷം തന്നെയാണ് ടോസിക്‌ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കും മറയായി ഉപയോഗിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button