കൊച്ചി: പീരുമേട് തെക്കേമലയില്‍ ടി.ആര്‍ ആന്‍ഡ് ടി കമ്പനിയില്‍ ഗേറ്റ് പുന:സ്ഥാപിക്കാനെത്തിയ ഇടുക്കി എ.ഡി.എമ്മായിരുന്ന മോന്‍സി പി. അലക്‌സാണ്ടറെ ആക്രമിച്ച കേസിലെ പ്രതി പീരുമേട് എം.എല്‍.എയും സിപിഐ നേതാവുമായ ഇ.എസ്. ബിജിമോളെ അറസ്റ്റ് ചെയ്യാത്തതില്‍ ഹൈക്കോടതിക്ക് അതൃപ്തി. നിയമം എല്ലാവർക്കും ഒരു പോലെ ബാധകമാണെന്നും പ്രതികൾ വി.ഐ.പികളാണെങ്കിൽ പൊലീസ് അവരുടെ മുന്നിൽ ഓച്ഛാനിച്ച് നിൽക്കരുതെന്നും കോടതി നിർദ്ദേശിച്ചു. പ്രതി അന്വേഷണത്തിനോട് സഹകരിക്കുന്നുണ്ടെന്ന് പോലീസ് കോടതിയെ ബോധിപ്പിച്ചപ്പോൾ സാധാരണക്കാരനായ ഒരാൾക്ക് ഈ പരിഗണന നല്കുമോയെന്നും കോടതി ചോദിച്ചു.
സർക്കാർ ഉദ്യോഗസ്ഥനെ ആക്രമിച്ചത് ഗുരുതരമായ കുറ്റമാണ്. കേസിൽ ഇതുവരെ ബിജിമോളെ അറസ്റ്റ് ചെയ്യാത്തതിന്റെ സാഹചര്യം എന്താണെന്നും ജസ്റ്റിസ് കെമാൽപാഷ ചോദിച്ചു. കേസില്‍ ഇ.എസ്. ബിജിമോള്‍ ഒന്നാം പ്രതിയും സിപിഎം കൊക്കയാര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ചന്ദ്രബാബു രണ്ടാം പ്രതിയുമാണ്. ഇവര്‍ക്കെതിരെ, പത്ത് വര്‍ഷം കഠിന തടവ് വരെ ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഡ്യൂട്ടി തടസപ്പെടുത്തി ആക്രമിച്ച് ശരീര ഭാഗങ്ങള്‍ക്ക് ഒടിവ് വരുത്തുക എന്ന 333-ആം വകുപ്പാണ് പ്രധാനമായിട്ടുള്ളത്.
![Bji01](/wp-content/uploads/2016/03/Bji01.jpg)
Post Your Comments