വിര്‍ജീനിയ: തെറ്റായ ഇമോജി അയച്ചതിന് 12 വയസ്സുകാരി പോലീസ് പിടിയില്‍. കഴിഞ്ഞ ഡിസംബറില്‍ വിര്‍ജീനിയയിലാണ് സംഭവം നടന്നത്.
സിഡ്നി ലനീയര് സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ 12 കാരി തന്റെ ഇന്‍സ്റ്റഗ്രാമില്‍ ബോംബിന്റേയും കത്തിയുടേയും തോക്കിന്റേയും ഇമോജികളാണ് പോസ്റ്റ് ചെയ്തിരുന്നത്. ഇതിനൊപ്പം കൊല്ലുന്നു, എന്നെ ചൊവ്വാഴ്ച ലൈബ്രറിയില്‍ വന്നു കാണൂ എന്ന ഒരു സന്ദേശവുണ്ടായിരുന്നു. തമാശയ്ക്ക് ചെയ്തതാണെങ്കിലും സംഭവം വിവാദമായതോടെ ക്രിമിനല്‍ കുറ്റം ചുമത്തി കുട്ടിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അമേരിക്കന്‍ സ്കൂളുകളില്‍ ആക്രമണ സംഭവങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയായിരുന്നു കേസ്.
Post Your Comments