ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവരെ വിട്ടയയ്ക്കാന് തമിഴ്നാട് സര്‍ക്കാര്‍ തീരുമാനം.. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം ആരാഞ്ഞ് തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്ര നിയമമന്ത്രാലയത്തിന് കത്തയച്ചു. അടുത്തുവരുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിക്കണ്ടാണ് തമിഴ്നാടിന്റെ നീക്കം.
മുരുകന്, പേരറിവാളന്, ശാന്തന്, നളിനി, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരാണ് രാജീവ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നത്. 1991 മേയ് 21നായിരുന്നു തമിഴ്നാട്ടിലെ ശ്രീപെരുംപതൂരില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ സ്ഫോടനത്തില്‍ രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്.
ഇതിനു മുൻപും പ്രതികളെ ജയിൽ മോചിതരാക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ ഇതിനെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.
Post Your Comments